ഷോറൂമുകളിൽ നിന്ന് ആയിരം രൂപയ്ക്ക് വസ്ത്രം വാങ്ങിയാൽ മുതൽ ഓഫർ ലഭിക്കും. ആയിരം രൂപക്ക് വസ്ത്രം വാങ്ങിയാൽ ഒരു ലിറ്റർ പെട്രോളാകും ഓഫ‍റായി ലഭിക്കുക. അങ്ങനെ ഓരോ ആയിരത്തിനും ഒരു ലിറ്റ‍ർ സൗജന്യമായി ലഭിക്കും

തിരുവനന്തപുരം: പെട്രോൾ വിലയുടെ (Petrol Price) കാര്യത്തിൽ ദിനം പ്രതി വാഹന ഉടമകളുടെ കഷ്ടപ്പാട് വർധിക്കുകയാണ്. വില സെഞ്ചുറി അടിച്ചപ്പോൾ പലരും പെട്രോൾ ഓഫറുകളുമായി (Petrol Offer) രംഗത്തെത്തിയിരുന്നു. കായിക മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനമായി പെട്രോൾ നൽകിയതെല്ലാം വാ‍ർത്താകോളങ്ങളിൽ ഇടം പിടിച്ചിരുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി യുവജന സംഘടനകളും പെട്രോൾ സമ്മാനമായി നൽകുന്ന മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.

വിലയിൽ നേരിയ കുറവ് സ‍ർക്കാ‍ർ വരുത്തിയെങ്കിലും പൊതുജനത്തിന്‍റെ കഷ്ടപ്പാട് തുടരുകയാണ്. അതുകൊണ്ടുതന്നെ പെട്രോൾ സൗജന്യമായി ലഭിച്ചാൽ ഏവ‍ർക്കും അതൊരു ആശ്വാസമാകും. വസ്ത്രം വാങ്ങിയാൽ പെട്രോൾ സൗജന്യമെന്ന ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് എം സി ആർ വസ്ത്രാലയം (MCR Cotton Boutique). ഓഫർ ഇതിനകം വലിയ ഹിറ്റായിട്ടുണ്ട്.

എം സി ആറിന്‍റെ ഷോറൂമുകളിൽ നിന്ന് ആയിരം രൂപയ്ക്ക് വസ്ത്രം വാങ്ങിയാൽ മുതൽ ഓഫർ ലഭിക്കും. ആയിരം രൂപക്ക് വസ്ത്രം വാങ്ങിയാൽ ഒരു ലിറ്റർ പെട്രോളാകും ഓഫ‍റായി ലഭിക്കുക. അങ്ങനെ ഓരോ ആയിരത്തിനും ഒരു ലിറ്റ‍ർ സൗജന്യമായി ലഭിക്കും. ഷോറുമിനടുത്തുള്ള പെട്രോൾ പമ്പുകളുമായി ചേർന്നുകൊണ്ടാണ് എം സി ആ‌ർ ഈ ഓഫ‍ർ അവതരിപ്പിച്ചിരിക്കുന്നത്.

ക്രൂഡ് ഓയിൽ വിലയിടവ്: പെട്രോൾ-ഡീസൽ വില കുറയുമോ? റിപ്പോർട്ടുകളിങ്ങനെ

ഒരു മാസം നീളുന്ന ഓഫറാണ് ഇതെന്ന് എം സി ആ‍ർ കൊച്ചി റിജിയണൽ ഹെഡ് മുത്തു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായാണ് ഓഫറെന്നും അദ്ദേഹം വിശദീകരിച്ചു. കമ്പനി എം ഡി എം സി റോബിനാണ് ആശയത്തിന് പിന്നിലെന്നും മുത്തു വ്യക്തമാക്കി. ഓരോ ആയിരം രൂപക്കും ഒരു ലിറ്റ‍ർ ഇന്ധനം ലഭിക്കുന്ന കൂപ്പൺ ആയിരിക്കും നൽകുക. അയ്യായിരം രൂപയ്ക്ക് വസ്ത്രം വാങ്ങിയാൽ അഞ്ച് കൂപ്പൺ ലഭിക്കും. പതിനായിരം രൂപയ്ക്കാണ് വസ്ത്രം വാങ്ങുന്നതെങ്കിൽ പത്ത് കൂപ്പൺ ലഭിക്കും. ഡിസംബർ ആറ് മുതൽ ജനുവരി അഞ്ച് വരെയാണ് ഈ ഓഫർ ഉണ്ടായിരിക്കുക. കേരളത്തിലെ എം സി ആറിന്‍റെ മൊത്തം ഷോറുമുകളിലും ഈ ഓഫർ ലഭ്യമാണെന്നും മുത്തു വ്യക്തമാക്കി.

ബസ് ചാർജിനൊപ്പം ഓട്ടോ, ടാക്സി നിരക്കും കൂട്ടണമെന്ന് ആവശ്യം, പോക്കറ്റ് കീറും!