പെരുമ്പാവൂർ മാർക്കറ്റ് ജംഗ്ഷനിൽ വച്ചാണ് വാഹനം പിടികൂടിയത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വാഹനത്തിന്റെ ഡ്രൈവറെയും സഹായിയെയും ചോദ്യം ചെയ്തു വരുന്നു. 

കൊച്ചി : ടൂറിസ്റ്റ് ബസ്സിൽ കടത്തിയ കഞ്ചാവ് പെരുമ്പാവൂരിൽ പിടികൂടി. ഒറീസയിൽ നിന്ന് പെരുമ്പാവൂരിലേക്ക് ഇതര സംസ്ഥാനക്കാരുമായി വന്ന ടൂറിസ്റ്റ് ബസ്സിലാണ് കഞ്ചാവ് ഒളിപ്പിച്ച് കടത്തിയത്. പെരുമ്പാവൂർ പൊലീസ് നടത്തിയ പരിശോധനയിൽ 10 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. പെരുമ്പാവൂർ മാർക്കറ്റ് ജംഗ്ഷനിൽ വച്ചാണ് വാഹനം പിടികൂടിയത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വാഹനത്തിന്റെ ഡ്രൈവറെയും സഹായിയെയും ചോദ്യം ചെയ്തു വരികയാണ്. 

അതിനിടെ എറണാകുളം പൂക്കാട്ടുപടിയിലും കഞ്ചാവ് പിടികൂടി. ഒഡീഷ സ്വദേശികളാണ് 5 കിലോ കഞ്ചാവുമായി പിടിയിലായത്. ട്രെയിൻ മാ‌‌ർഗം കേരളത്തിലെത്തിച്ച് വിൽപന നടത്താനായിരുന്നു ശ്രമം. 

ബാറിലെത്തിയത് കച്ചവടത്തിന്, രഹസ്യവിവരം അറിഞ്ഞ് വനംവകുപ്പുകാര്‍ പാഞ്ഞെത്തി; ആനക്കൊമ്പുകളുമായി പിടിയിൽ

YouTube video player