Asianet News MalayalamAsianet News Malayalam

ബാറിലെത്തിയത് കച്ചവടത്തിന്, രഹസ്യവിവരം അറിഞ്ഞ് വനംവകുപ്പുകാര്‍ പാഞ്ഞെത്തി; ആനക്കൊമ്പുകളുമായി പിടിയിൽ

ഇവരിൽ നിന്ന് ആറ് ചെറിയ ആനക്കൊമ്പുകളാണ് പിടിച്ചെടുത്തത്

Forest department caught two people with elephant tusks in Palakkad
Author
First Published Sep 8, 2024, 12:28 PM IST | Last Updated Sep 8, 2024, 3:37 PM IST

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ വിൽപനക്കെത്തിച്ച ആനക്കൊമ്പുമായി രണ്ടുപേർ വനപാലക സംഘത്തിന്‍റെ പിടിയിലായി. കൊമ്പ് വാങ്ങാനെന്ന നിലയിൽ വേഷം മാറിയെത്തിയാണ് പട്ടാമ്പി സ്വദേശികളായ രത്നകുമാർ, ബിജു എന്നിവരെ ഫോറസ്റ്റ് ഫ്ളയിങ് സ്ക്വാഡ്  പിടികൂടിയത്. ഒരുകിലോയിലധികം തൂക്കം വരുന്ന ആനക്കൊമ്പുകള്‍  ആറ് ചെറിയ കഷ്ണങ്ങളായി ബാഗിലെ രഹസ്യ അറകളിലായിരുന്നു സൂക്ഷിച്ചിരുന്നത്.

ഓട്ടോറിക്ഷയിലെത്തി മേലെ പട്ടാമ്പിയിൽ വിൽപനയ്ക്കുള്ള ശ്രമത്തിനിടെയാണ് കൊമ്പ് വാങ്ങാനെത്തിയത് വനപാലകരാണെന്ന് പ്രതികൾ തിരിച്ചറിഞ്ഞത്. പ്രതികൾ ആദ്യം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് കീഴടങ്ങി. കൊമ്പുമായി രണ്ടുപേരെത്തുന്നുവെന്ന രഹസ്യവിവരത്തെ തുട൪ന്നായിരുന്നു ഫോറസ്റ്റ് ഫെളൈയിങ് സ്ക്വാഡിൻറെ വേഷം മാറിയെത്തിയുള്ള സ്പെഷ്യൽ ഓപറേഷൻ.

പട്ടാമ്പിയിലെ ബാറിൽ നിന്നും ആനക്കൊമ്പ് കൈമാറുന്നതിനിടെയാണ് ഇരുവരും പിടിയിലാവുകയായിരുന്നു. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് ഓഫീസ൪ കെ.പി ജിനേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വേഷം മാറിയെത്തിയത്. പ്രതികൾക്കൊപ്പം ഇവ൪ സഞ്ചരിച്ചിരുന്ന ഓട്ടോയും കസ്റ്റഡിയിലെടുത്തു. ആനക്കൊമ്പ് എവിടുന്ന് കിട്ടി, പ്രതികൾക്ക് ആര് കൈമാറി എന്നത് സംബന്ധിച്ച് അന്വേഷണവും ഊ൪ജിതമാക്കി. തുടരന്വേഷണത്തിന് റിമാൻഡിലായ പ്രതികളെ വിട്ടുകിട്ടാൻ വനംവകുപ്പ് കോടതിയെയും സമീപിക്കും.

എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന 54കാരൻ മരിച്ചു

ദേശീയപാതയിൽ ലോറിയിൽ ഇന്നോവ കാര്‍ ഇടിച്ച് ലോറിക്ക് തീപിടിച്ചു; വാഹനത്തിലെ ഡ്രൈവര്‍ ഇറങ്ങിയോടി

 

Latest Videos
Follow Us:
Download App:
  • android
  • ios