ആരുടെയും പരിക്ക് ഗുരുതരമല്ല.രാവിലെ കോഴിക്കോട്ടേക്ക് പോയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 

കൽപ്പറ്റ: വയനാട് അഞ്ചുകുന്നിൽ കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് ഡ്രൈവർ അടക്കം 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. രാവിലെ കോഴിക്കോട്ടേക്ക് പോയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേരിൽ വൻ തട്ടിപ്പ്; പഞ്ചായത്തുകളിലെത്തി ജനപ്രതിനിധികളെയടക്കം കബളിപ്പിച്ചു

കൊതേരിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

കണ്ണൂര്‍ മട്ടന്നൂർ കൊതേരിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മട്ടന്നൂര്‍ എളമ്പാറ സ്വദേശി അനുരാഗാണ് മരിച്ചത്. അനുരാഗ് സഞ്ചരിച്ച ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് റോഡിൽ വീണ അനുരാഗിൻ്റെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ഫയർ ഫോഴ്‌സ് വാഹനം കയറി. ഗുരുതരമായി പരിക്കേറ്റ അനുരാഗിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

കണ്ണൂർ കോട്ടയിലെത്തിയവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി, പണം തട്ടാൻ ശ്രമം, പൊലീസുകാരന് സസ്പെൻഷൻ

YouTube video player