തിരുവനന്തപുരം: പത്ത് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. കൊറ്റനെല്ലൂർ പൂന്തോപ്പ് സ്വദേശി കോമ്പാറക്കാരൻ സണ്ണിയുടെ മകൻ സോളമൻ (10) ആണ് മരിച്ചത്. സഹോദരനൊപ്പം കുളത്തിനരികെ കളിച്ച് കൊണ്ടിരിക്കെ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. സോളമനെ രക്ഷിക്കാനായി കുളത്തിലിറങ്ങിയ സഹോദരനെ സമീപവാസിയായ സ്ത്രീ എത്തിയാണ് രക്ഷപ്പെടുത്തിയത്.