അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍.
കൊച്ചി: വീട്ടില്‍ പ്രസവിച്ച അസം സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.അങ്കമാലി തുറവൂര്‍ പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന 24കാരിയാണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പ്രസവ വിവരം അറിഞ്ഞ നാട്ടുകാരാണ് ആശാ വര്‍ക്കറെ സംഭവം അറിയിക്കുന്നത്. തുടര്‍ന്ന് ആശാ വര്‍ക്കര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. രാവിലെ എട്ടരയ്ക്ക് ആണ് വിവരം 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്നത്. ഉടന്‍ തന്നെ സന്ദേശം അങ്കമാലി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി. വിവരം അറിഞ്ഞ് ആംബുലന്‍സ് പൈലറ്റ് അമല്‍ പോള്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ സരിത സി.ആര്‍ എന്നിവര്‍ സ്ഥലത്ത് എത്തി. തുടര്‍ന്ന് സരിത അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും ആവശ്യമായ പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി. ഉടന്‍ ഇരുവരെയും ആംബുലന്‍സ് ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
108 ആംബുലന്‍സ് ഇനി മൊബൈല്‍ ആപ്പിലൂടെയും
തിരുവനന്തപുരം: കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ സജ്ജമാകുന്നതായി മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 എന്ന നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍ വഴി ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ കഴിയും. സേവനം തേടുന്ന വ്യക്തിയുടെ മൊബൈല്‍ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലത്തിന്റെ കൃത്യമായ വിവരം ആംബുലന്‍സിലേക്ക് കൈമാറാനും സാധിക്കും എന്നത് കാലതാമസവും ഒഴിവാക്കാന്‍ സഹായകമാകും. ഈ മാസം മൊബൈല്‍ ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.
വിഴിഞ്ഞം: ഡോള്‍ഫിന്‍ 27 ടാഗ്ഗ് എത്തി, ഡോള്‍ഫിന്‍ 37 ഇന്നെത്തും

