കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നിയെ തുരത്താനുള്ള വിദ്യയാണ്. നിർമാണം പത്താംക്ലാസ് ഫലം കാത്തിരിക്കുന്ന ചിറ്റൂർ സ്വദേശി മാധവ്.

പാലക്കാട്: പരീക്ഷകൾ കഴിഞ്ഞു വേനൽ അവധിയിലേക്ക് കാലെടുത്തു വച്ചിട്ടും പരീക്ഷണങ്ങൾ തുടരുകയാണ് ഒരു പത്താം ക്ലാസുകാരൻ. കൃഷിയിടത്തിൽ എത്തുന്ന കാട്ടുപന്നികളെ തുരത്താനുള്ള വിദ്യയാണ് ചിറ്റൂർ സ്വദേശി മാധവിന്റെ കയ്യിലുള്ളത്. ഒറ്റനോട്ടത്തിൽ പാടത്തു വച്ച കോലം. എന്നാൽ അങ്ങനെയല്ല. കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നിയെ തുരത്താനുള്ള വിദ്യയാണ്. നിർമാണം പത്താംക്ലാസ് ഫലം കാത്തിരിക്കുന്ന ചിറ്റൂർ സ്വദേശി മാധവ്.

മുഴുവൻ സോളാറിൽ ആണ് പ്രവർത്തിക്കുക. മൂന്ന് ഏക്കറിൽ ഇങ്ങനെ ഒരണ്ണം മതിയെന്ന് മാധവ്. വച്ചതിൽ പിന്നെ പന്നിശല്യം കുറവുണ്ട്. വിള നശിപ്പിക്കപ്പെടുന്നുമില്ല. അച്ഛന്റെ ഈ പണിപ്പുരയിൽ നിന്നാണ് മാധവും പരീക്ഷണങ്ങളെ കൂടെ കൂട്ടിയത്. പഠിച്ചു മെക്കാനിക്കൽ എഞ്ചിനീയർ ആകണം എന്നാണ് ഈ മിടുക്കന്റെ മോഹം. ഒപ്പം പരീക്ഷണങ്ങൾ തുടരാനും.

ഇതര സംസ്ഥാന ദമ്പതികൾ കുഞ്ഞിനെ കുഴിച്ചിട്ട സംഭവം; ദുരൂഹതയില്ലെന്ന് പൊലീസ്

കാട്ടുപന്നികളെ തുരത്താനുള്ള വിദ്യയുമായി പത്താംക്ലാസ് വിദ്യാർത്ഥി