സ്പെഷ്യൽ ക്ലാസ് കഴിഞ്ഞ് മടങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി കയത്തിൽ കുളിക്കാനിറങ്ങി; മുങ്ങിമരിച്ചു

തിരുവമ്പാടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി കുമ്പിടാൻ കയത്തിൽ മുങ്ങിമരിച്ചു

10th standard student drowned dead

കോഴിക്കോട്: തിരുവമ്പാടി പുല്ലുരാംപാറ പള്ളിപ്പടി കുമ്പിടാൻ കയത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി മുങ്ങി മരിച്ചു. പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ പൊന്നാംങ്കയം ഇരുമ്പഴിയിൽ ഷിബുവിന്റെ മകൻ അജയ് ഷിബുവാണ് മരിച്ചത്. മൃതദേഹം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ. കുട്ടി സ്‌പെഷൽ ക്ലാസ് കഴിഞ്ഞു പോകുമ്പോളാണ് കുളിക്കാൻ ഇറങ്ങിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios