തൃശ്ശൂര്‍: തൃശ്ശൂരിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ 121 കിലോ സ്വർണ്ണാഭരണങ്ങൾ പിടിച്ചെടുത്തു. മുപ്പത് കോടി രൂപ വില മതിക്കുന്ന സ്വർണ്ണം കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനാണ് സ്വർണ്ണം പിടിച്ചെടുത്തത്. സ്വര്‍ണ്ണത്തിന് പുറമേ, രണ്ട് കോടി രൂപയുടെ ഇന്ത്യൻ കറൻസിയും രണ്ടായിരം യുഎസ് ഡോളറും പിടിച്ചെടുത്തിട്ടുണ്ട്.

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലും സ്വർണ്ണാഭരണ മൊത്ത വിതരണ ശാലകളിലും നടത്തിയ റെയ്ഡിലാണ് കണക്കിൽപ്പെടാത്ത സ്വർണ്ണവും രൂപയും പിടികൂടിയത്. സംഭവത്തിൽ പതിനേഴ് പേരെ അറസ്റ്റ് ചെയ്തു. സ്വർണ്ണം കടത്തുന്നതായി ജൂലൈ അവസാന ആഴ്ച്ച മുതൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് കസ്റ്റംസ് പ്രവന്റീവ് ഡിവിഷൻ അറിയിച്ചു.