അച്ഛനൊപ്പം കമുകിൻ തോട്ടത്തിലേക്ക്‌ പോകുമ്പോഴാണ് അപകടമുണ്ടായത്. പെട്ടെന്ന് ശക്തമായി വീശിയ കാറ്റിൽ പറമ്പിലെ തെങ്ങുകളും കമുകുകളും മറിഞ്ഞു വീഴുകയായിരുന്നു.

കാസർകോട്‌: ശക്തമായ കാറ്റിൽ ദേഹത്തേക്ക് തെങ്ങു വീണ് 13കാരന് ദാരുണാന്ത്യം. എട്ടാം ക്ലാസ് വിദ്യാർഥിയും കന്നഡ ഓൺലൈൻ മാധ്യമമായ ‘ഡൈജിവേൾഡ്‌’ റിപ്പോർട്ടർ ചേവാർ കൊന്തളക്കാട്ടെ സ്‌റ്റീഫൻ ക്രാസ്‌റ്റയുടെ മകനുമായ ഷോൺ ആറോൺ ക്രാസ്‌റ്റ(13) ആണ്‌ മരിച്ചത്‌. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ വീട്ടുപറമ്പിലാണ്‌ അപകടമുണ്ടായത്. അച്ഛനൊപ്പം കമുകിൻ തോട്ടത്തിലേക്ക്‌ പോകുമ്പോഴാണ് അപകടമുണ്ടായത്. പെട്ടെന്ന് ശക്തമായി വീശിയ കാറ്റിൽ പറമ്പിലെ തെങ്ങുകളും കമുകുകളും മറിഞ്ഞു വീഴുകയായിരുന്നു. ഷോണിനെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ തെങ്ങുകൾക്കടിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. 

കണ്ണൂരിലെ മൊയ്ദീൻ പള്ളിയിൽ ചാണകം എറിഞ്ഞയാൾ പിടിയിൽ