വിനോദയാത്രക്ക് എത്തിയപ്പോൾ ആണ് അപകടം. കാൽ തെറ്റി കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു.
ബെംഗളൂരു: മൈസൂരുവിൽ മലയാളിയായ 14കാരൻ മുങ്ങിമരിച്ചു. തലശ്ശേരി പാനൂർ കൊച്ചിയങ്ങാടി സ്വദേശി ശ്രീഹരി (14) ആണ് മരിച്ചത്. മൈസൂരുവിന് സമീപം ബെൽമുറി ജലാശയത്തിൽ ആണ് അപകടം ഉണ്ടായത്. വിനോദയാത്രക്ക് എത്തിയപ്പോൾ ആണ് അപകടം. കാൽ തെറ്റി കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. പുഴയിൽ അണ കെട്ടിയ ഭാഗത്തേക്കാണ് വീണത്. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കുട്ടിക്കൊപ്പം സുഹൃത്തുക്കള്‍ കൂടി ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മൈസുരുവിന് സമീപത്താണ് ബെൽമുറി ജലാശയം. പുഴയ്ക്ക് കുറുകെ അണ കെട്ടി നിര്‍മിച്ച ജലാശയമാണിത്. ഇവിടെ ബോട്ടിംഗ് അടക്കമുള്ള സജ്ജീകരണങ്ങള്‍ ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ കനത്ത മഴയാണ് പെയ്തത്. അതുകൊണ്ട് തന്നെ ജലാശയത്തിന് നല്ല ആഴവും ഒഴഉക്കുമുണ്ടായിരുന്നു. വിനോദയാത്രക്കെത്തിയ കുട്ടി കാൽ തെറ്റി ജലാശയത്തിലേക്ക് വീഴുകയായിരുന്നു. അപ്പോള്‍ത്തന്നെ ആളുകളെത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബത്തിനൊപ്പമാണ് കുട്ടി വിനോദയാത്രക്ക് എത്തിയതെന്നുമാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.


