മറ്റുകുട്ടികൾക്കൊപ്പം പുഴയിൽ ഇറങ്ങിയപ്പോൾ മുങ്ങിപ്പോവുകയായിരുന്നു.

കോഴിക്കോട്: പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബന്ധുവീട്ടിൽ വിരുന്നിനെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. മാനിപുരം ആറങ്ങോട് ആയപ്പൊയിൽ സുബൈറിന്റെ മകൻ സിനാൻ (14) ആണ് മരിച്ചത്. കുന്ദമംഗലം താളികുണ്ട് ഭാഗത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. മറ്റുകുട്ടികൾക്കൊപ്പം പുഴയിൽ ഇറങ്ങിയപ്പോൾ മുങ്ങിപ്പോവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വയനാട് വൈത്തിരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വൈത്തിരി: വയനാട് ചുരത്തിലെ കവാടത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കൽപ്പറ്റ കുടാലായികുന്ന് തയ്യിൽ വീട്ടിൽ മജീദിന്റെ മകൻ മുഹമ്മദ് ഹർഷൽ (19 )ആണ് മരിച്ചത്. വയനാട് ചുരത്തിലെ പ്രവേശന കവാടത്തിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കൂട്ടിയിടിച്ച ശേഷം ലോറി യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.