ഹരിപ്പാട്‌: വീട്ടില്‍ അനധികൃതമായ സൂക്ഷിച്ച റേഷൻ സാധനങ്ങൾ പിടികൂടി. കരുവാറ്റ കന്നുകാലി പാലം എസ് എൻ കടവിന് സമീപം കരിത്തറയിൽ യൂസഫിന്റെ വീടിന് സമീപത്തെ ഷെഡ്ഡിൽ  പ്ലാസ്റ്റിക്ക് ചാക്കുകളിൽ സൂക്ഷിച്ച 70 ക്വിന്റൽ റേഷനരിയാണ് പിടിച്ചെടുത്തത്. 

ഹരിപ്പാട് പോലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താലൂക്ക് സപ്ലൈ ഓഫിസറുടെ  നേതൃത്വത്തിലുള്ള സംഘമാണ് റേഷന്‍സാധനങ്ങള്‍ പിടികൂടിയത്. 50 കിലോ അടങ്ങുന്ന 140 പ്ലാസ്റ്റിക്ക് ചാക്കുകളിലാണ് അരി സൂക്ഷിച്ചിരുന്നത്. താറാവിന് തീറ്റയായി നൽകുന്ന് ഉപയോഗ ശൂന്യമായ അരിയാണ് ഇതെന്നാണ് വീട്ടുകാർ പറയുന്നത്. പിടിച്ചെടുത്ത സാധനങ്ങൾ വിശദമായ പരിശോധനയ്ക്കായി സപ്ലെകോ ഡിപ്പോയിലേക്ക് മാറ്റുകയും വിവരം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്തതായി സപ്ലൈ ഓഫീസർ അറിയിച്ചു .