15 വയസുകാരനായ മകനെ ഇരുവരും ചേർന്ന് മർദിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട്: പേരാമ്പ്രയിൽ മകനെ മർദിച്ച അച്ഛൻ അറസ്റ്റിൽ. തയ്യുള്ളതിൽ ശ്രീജിത്തിനെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. 15 വയസുകാരനായ മകനെ ഇയാൾ മർദിക്കുകയായിരുന്നു. സംഭവത്തിൽ രണ്ടാനമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചിരുന്നു. നിരന്തരം വീട്ടിൽ മദ്യപിച്ചു വന്നു പ്രശ്നം ഉണ്ടാക്കലാണ് ഇയാളുടെ പതിവ് രീതി. ഇന്നലെ വീണ്ടും പ്രശ്നമുണ്ടാക്കി. തുടർന്ന് കുട്ടി വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഇത് നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറയുകയും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; യുവതി 10 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
