കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ അദ്വൈതിനെ കാണാതായി. ട്യൂഷന് പോയ കുട്ടി യൂണിഫോം മാറി തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയതായി പൊലീസ് കണ്ടെത്തി.
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ 15 കാരനെ കാണാനില്ലെന്ന് പരാതി. രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അദ്വൈത് എന്ന കുട്ടിയെയാണ് കാണാതായത്. രാവിലെ 6.30ന് പാറാലുള്ള ട്യൂഷൻ സെൻ്ററിലേക്ക് സ്‌കൂൾ യൂണിഫോം ധരിച്ച് ഇറങ്ങിയതാണ് അദ്വൈത്. ട്യൂഷൻ സെൻ്ററിൽ എത്തിയില്ലെന്ന കാര്യം അറിഞ്ഞതോടെ വീട്ടുകാർ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകി. അദ്വൈത് യൂണിഫോം മാറ്റി മറ്റൊരു വസ്‌ത്രം ധരിച്ച് കൂത്തുപറമ്പ് ജംഗ്ഷനിലും പിന്നീട് തലശ്ശേരി റെയിൽവേ സ്റ്റേഷനിലും എത്തിയെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കുട്ടി ടെയിൻ കയറി പോയിട്ടുണ്ടെന്ന് പൊലീസ് ഉറപ്പിക്കുന്നു. സ്‌കൂൾ ബാഗും 800 രൂപയുമാണ് അദ്യൈതിൻ്റെ കൈവശമുള്ളത്. കുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവർ 8075258027 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

