വിവാഹ ചടങ്ങിൽ ഭക്ഷണം വിതരണം ചെയ്ത വാടാനംകുർശ്ശിയിലെ കാറ്ററിങ്ങ് സ്ഥാപനത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. 

പാലക്കാട്: ഷൊർണൂരിൽ വിവാഹചടങ്ങിൽ ഭക്ഷണം കഴിച്ച വധുവിനും വരനും ഉൾപ്പടെ 150 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഞായറാഴ്ചയാണ് സംഭവം. വിവാഹത്തിന്റെ റിസപ്ഷനിൽ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശ്ശൂർ, ഷൊർണൂർ എന്നിവിടങ്ങളിലുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെൽകം ഡ്രിങ്കിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് നിഗമനം. വിവാഹ ചടങ്ങിൽ ഭക്ഷണം വിതരണം ചെയ്ത വാടാനംകുർശ്ശിയിലെ കാറ്ററിങ്ങ് സ്ഥാപനത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. സ്ഥാപനത്തിൻ്റെ അടുക്കള വൃത്തിഹീനമെന്ന് കണ്ടെത്തി. 

YouTube video player