Asianet News MalayalamAsianet News Malayalam

150 വർഷം പഴക്കമുള്ള നാലുകെട്ട് തീപിടിച്ച് നശിച്ചു

മാത്യു ജോർജും കുടുംബവും താമസിച്ചിരുന്നത് തീപിടിച്ച വീടിനോട് ചേർന്ന് മീറ്ററുകൾ അകലെ മാത്രമായിരുന്നു.  

150 year old house catch fire
Author
First Published Aug 28, 2024, 8:25 PM IST | Last Updated Aug 28, 2024, 8:25 PM IST

ഹരിപ്പാട്: നൂറ്റമ്പത് വർഷം പഴക്കമുള്ള വീട് തീപിടിച്ച് നശിച്ചു. കരുവാറ്റ അഞ്ചാം വാർഡ് ആഞ്ഞിലിവേലിൽ മാത്യു ജോർജിന്റെ വീടിനോട് ചേർന്നുള്ള കുടുംബ വീടിനാണ് കഴിഞ്ഞദിവസം രാത്രി 12 മണിയോടുകൂടി തീ പിടിച്ചത്. പൂർണമായും തടിയിൽ നിർമ്മിച്ച നാലുകെട്ടാണ് കത്തിയമർന്നത്. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ ഹരിപ്പാട് അഗ്നിശമനസേനാ വിഭാഗത്തെ അറിയിച്ചതിനെത്തുടർന്ന് കായംകുളത്ത് നിന്ന് രണ്ട് യൂണിറ്റും ഹരിപ്പാട് നിന്ന് ഒരു യൂണിറ്റും എത്തി തീ നിയന്ത്രണ വിധേയമാക്കി. മാത്യു ജോർജും കുടുംബവും താമസിച്ചിരുന്നത് തീപിടിച്ച വീടിനോട് ചേർന്ന് മീറ്ററുകൾ അകലെ മാത്രമായിരുന്നു.  

Latest Videos
Follow Us:
Download App:
  • android
  • ios