ആലുവയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി 8 മാസം ഗർഭിണി, 16കാരിയുടെ സ്കൂളും വീട്ടുകാരും വിവരം മറച്ചതായി സംശയം

പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പത്താം ക്ലാസ് പരീക്ഷ കഴിയും വരെ വീട്ടുകാരും കുട്ടി പഠിച്ച ആലുവയിലെ സ്കൂൾ അധികൃതരും മറച്ചുവെച്ചതായാണ് പൊലീസ് സംശയിക്കുന്നത്

16 year old 10th standard student 8 month pregnant POCSO case registered in Aluva 28 March 2025

ആലുവ: എറണാകുളം ആലുവയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഗർഭിണിയായി. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് ഗർഭിണിയായത്. ബന്ധുവായ 18 വയസുള്ള വിദ്യാർത്ഥിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നു. പെൺകുട്ടിയിൽ നിന്നും പൊലീസ് വിശദമായ മൊഴിയെടുത്തു. പെൺകുട്ടി എട്ടു മാസം ഗർഭിണിയെന്നാണ് പൊലീസ് നൽകുന്ന വിവരം. പത്താം ക്ലാസ് പരീക്ഷ കഴിയും വരെ വീട്ടുകാരും, കുട്ടി പഠിച്ച ആലുവയിലെ സ്കൂളും വിവരം മറച്ചു വച്ചോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ ബന്ധുവിനതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസ് എടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios