പതിനാറുകാരനെ എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. തൃശൂര്‍ തളിക്കുളം തമ്പാൻകടവ് സ്വദേശി സിഎം ജിഷ്ണു (16)നാണ് ക്രൂര മര്‍ദനമേറ്റത്
തൃശൂര്‍: പതിനാറുകാരനെ എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. തൃശൂര്‍ തളിക്കുളം തമ്പാൻകടവ് സ്വദേശി സിഎം ജിഷ്ണു (16)നാണ് ക്രൂര മര്‍ദനമേറ്റത്. ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന്‍റെ പേരിലാണ് പൊലീസിന്‍റെ നടപടി.
എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് 16കാരന്‍റെ പരാതി. നെഞ്ചുവേദനയും പുറംവേദനയും കാരണം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ സംഭവത്തിൽ കുട്ടിയുടെ കുടുംബം പരാതി നൽകി. ഇന്നലെ രാത്രി പൊലീസ് പിടികൊണ്ടുപോയി സ്റ്റേഷനിൽ വെച്ച് മര്‍ദ്ദിച്ചതായാണ് പരാതി. ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് തിരികെ വീട്ടിലേക്ക് അയച്ചപ്പോള്‍ കുട്ടിക്ക് നെഞ്ചുവേദനയും പുറംവേദനയും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് മര്‍ദ്ദിച്ചെന്ന് കുട്ടി പറയുകയായിരുന്നു.

