കോഴിക്കോട് കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി പതിനേഴുകാരന് ദാരുണാന്ത്യം
ട്രാക്കിന് സമീപം നടക്കുമ്പോൾ അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട് : കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. നടുവണ്ണൂർ തുരുത്തി മുക്ക് കാവിൽ ഷിബിൻ (17) ആണ് മരിച്ചത്. കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപത്താണ് സംഭവം. ട്രാക്കിന് സമീപം നടക്കുമ്പോൾ അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സമ്പർക്ക ക്രാന്തി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.