ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലം: അഞ്ചൽ ഏരൂർ കരിമ്പിൻകോണത്ത് 17കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിമ്പിൻകോണം തടത്തിവിള വീട്ടിൽ ആലിയയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. സ്കൂളിലെ കുട്ടികളുമായി എന്തോ പ്രശ്നമുണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. വൈകുന്നേരം ഏറെ നേരം ഫോണിൽ സംസാരിച്ചിരുന്നു. അതിന് ശേഷമാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന; എംഡിഎംഎയുമായി മൂന്നു യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
