കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് പബ്ലിക്ക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. 

കോട്ടയം : കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ കുർബാനക്കിടയിൽ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി അഡ്വക്കേറ്റ് പോൾ ജോസഫിന്റെ മകൻ നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്. ഇടവകയിലെ അൾത്താര ബാലകനായിരുന്നു. കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് പബ്ലിക്ക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കുർബാനക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാർ നിയന്ത്രണം വിട്ടു, താഴെയുളള വീട്ടിലേക്ക് മറിഞ്ഞു, ഉളളിൽ പഠിക്കുകയായിരുന്ന കുട്ടിയ്ക്ക് അത്ഭുതകരമായ രക്ഷ

YouTube video player