Asianet News MalayalamAsianet News Malayalam

ആലുവയിൽ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ 18 കാരന്‍ മരിച്ചു

പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടിൽ സണ്ണിയുടെ മകൻ റോജി (18) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ചെന്നൈ സെൻട്രൽ ട്രെയിൻ നിർത്താറായപ്പോഴാണ് ട്രെയിനിൽ നിന്നും വീണത്.

18 year old boy dies after falling from train in aluva
Author
First Published Apr 19, 2024, 9:07 AM IST | Last Updated Apr 19, 2024, 11:18 AM IST

കൊച്ചി: ആലുവയിൽ ട്രെയിനിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടിൽ സണ്ണിയുടെ മകൻ റോജി (18) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ചെന്നൈ സെൻട്രൽ ട്രെയിൻ നിർത്താറായപ്പോഴാണ് ട്രെയിനിൽ നിന്നും വീണത്. ഉടൻ ആലുവ ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചിരുന്നു. പുലർച്ചെയോടെ ആണ് അന്ത്യം.

 ട്രെയിൻ നിർത്തുന്നതിന മുമ്പേ ചാടി ഇറങ്ങിയതാണ് അപകട കാരണമെന്നാണ് സംശയം. ട്രെയിനിന്‍റെ ചക്രങ്ങൾക്കിടയിലേക്ക് വീണ യുവാവിന്റെ കാലുകൾ അറ്റുപോയിയിരുന്നു. തുടർന്ന് ട്രെയിൻ ഒരു മീറ്ററോളം പിന്നോട്ടെടുത്താണ് യുവാവിനെ പുറത്തെടുത്തത്. അപ്പോഴേക്കും രക്തം വാർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ആലുവ താലൂക്ക് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read: ലീ​ഗ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ആഹ്വാനം; വോട്ടെടുപ്പിന് നാളുകൾ മാത്രം ബാക്കിനിൽക്കെ ലീ​ഗ് - ഇകെ സുന്നി പോര്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios