പയ്യന്നൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 18കാരന്‍ മുങ്ങിമരിച്ചു
സനല്‍ അടക്കം അഞ്ച് സുഹൃത്തുക്കളാണ് ക്ഷേത്രക്കുളത്തിൽ കുളിക്കാനായി ഇറങ്ങിയത്

കണ്ണൂർ: പയ്യന്നൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. ഏഴിലോട് അറത്തിപ്പറമ്പ് സ്വദേശി സനലാണ് (18) മരിച്ചത്. ഇന്ന് വൈകിട്ട് 6 മണിയോടെ സനല്‍ അടക്കം അഞ്ച് സുഹൃത്തുക്കളാണ് പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കുളത്തിൽ കുളിക്കാനായി ഇറങ്ങിയത്. അതിനിടെയാണ് സനല്‍ മുങ്ങിപ്പോയത്.
രക്ഷാപ്രവര്‍ത്തകര്‍ ഉടനെ സനലിനെ കരയ്ക്കെത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് ഏഴുമാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു മരിച്ചു, ചികിത്സാ പിഴവെന്ന് പരാതി, പ്രതിഷേധം
കഴിഞ്ഞ ദിവസം പാലക്കാട് പടിഞ്ഞാറങ്ങാടി കല്ലടത്തൂരിൽ ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചിരുന്നു. കല്ലടത്തൂർ വടക്കത്ത് വളപ്പിൽ സുന്ദരന്റെ മകൻ ശബരി (19) ആണ് മരിച്ചത്. ശബരിമല വ്രതാനുഷ്ഠങ്ങളുടെ ഭാഗമായി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു. അപകട സമയത്ത് 50 ഓളം സ്വാമിമാർ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയിരുന്നു. ഇതിനിടയിൽ നിന്നും ശബരിയെ കാണാതായി. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വെള്ളത്തിനടിയിൽ നിന്നും ശബരിയെ കണ്ടെത്തിയത്. ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം