മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും
ആലപ്പുഴ: ബുധനൂർ ഉളുന്തിയിലെ കോൺവെന്റിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരുണാചൽ പ്രദേശ് സ്വദേശി പൊബായി കൊങ്കാങ് (18) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉളുന്തിയിൽ പ്രവർത്തിക്കുന്ന സെന്റ് ആൻസ് കോൺവെന്റിൽ ആണ് സംഭവം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. മരണ കാരണം വ്യക്തമല്ല.
കഴിഞ്ഞ രണ്ടു വർഷമായി പൊബായി കൊങ്കാങ് ആലപ്പുഴ ബുധനൂർ പഞ്ചായത്തിലെ ഉളുന്തിയിലുള്ള സെന്റ് ആൻസ് കോൺവെന്റിലാണ് താമസം. മാവേലിക്കര ഇൻഫന്റ് ജീസസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. മരിച്ച പെൺകുട്ടിയെ കൂടാതെ നാല് കന്യാസ്ത്രീമാരും ഒരു ജോലിക്കാരിയും മാത്രമാണ് ഈ കോൺവെന്റിൽ താമസിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ മാന്നാർ പോലീസ് പരിശോധനകൾ ആരംഭിച്ചു. ആലപ്പുഴയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.
'ഞാൻ പോകുന്നു, അവനെയും കൂട്ടുന്നു', മകന്‍റെ അവസാന വാക്കുകൾ വായിച്ച് പൊട്ടിക്കരഞ്ഞ് സൈമണും സൂസനും...
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
