കൂട്ടിന് കുട്ടികൾ, പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ ബൈക്ക് മോഷ്ടിച്ച 19കാരൻ പിടിയിൽ
കൊച്ചി: പെരുമ്പാവൂർ കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. തൊടുപുഴ മലങ്കര ഡാമിന് സമീപം പള്ളിപ്പറമ്പിൽ വീട്ടിൽ ബിനോയ് ബിജു (19) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 26 ന് ആണ് സംഭവം.
കെഎസ്ആർടിസി സ്റ്റാഫിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് ജീവനക്കാരൻ്റെ ബൈക്ക് മോഷ്ടിച്ച് കൊണ്ടു പോവുകയായിരുന്നു. തുടർന്ന് പെരുമ്പാവൂർ പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ തൊടുപുഴ ഭാഗത്ത് നിന്നും പ്രതികളെ പിടികൂടി.
ഇയാളുടെ കൂടെ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളും മോഷണത്തിനായി ഉണ്ടായിരുന്നു. ചോദ്യം ചെയ്തതിൽ ഇവർ പിറവം ഭാഗത്തുനിന്നും ഒരു ബൈക്ക് മോഷണം നടത്തിയതായി പൊലീസിനോട് പറഞ്ഞു. ഇൻസ്പെക്ടർ എ.കെ സുധീർ, സബ് ഇൻസ്പെക്ടർ പിഎം റാസിക്, എ.എസ്.ഐ പി.എ.അബ്ദുൾ മനാഫ്, സീനിയർ സി പി ഒ മാരായ കെ.എസ് സുധീഷ് ,ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ്ഐആർ
