രാവിലെ പത്ത് മണിയോടെ വേമ്പനാട്ട് കായല്‍ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ ഇവര്‍ എത്തിയത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഉച്ചയോട് അടുത്ത് ഇതുവഴി പോയവരാണ് ഗോപി വിജയ് തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധിക്കുന്നത്.
പ്രണയബന്ധത്തിലെ തര്‍ക്കത്തിന് പിന്നാലെ പട്ടാപ്പകല്‍ തൂങ്ങിമരിച്ച് (Suicide) 19കാരന്‍, കാമുകിയെ കാണാനില്ല. കുമരകത്ത് (Kumarakom) ചീപ്പുങ്കലിൽ ഇറിഗേഷൻ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്ത് ഇന്നലെ ഉച്ചയോടെയാണ് ഗോപി വിജയ് എന്ന പത്തൊമ്പതുകാരന്‍ തൂങ്ങിമരിച്ചത്. ഗോപി വിജയ്ക്കൊപ്പം ഇവിടെയത്തിയ പെണ്‍കുട്ടിയെ കാണാനില്ല (Missing). ഈ കുട്ടിയ്ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് പൊലീസുള്ളത്.
വെച്ചൂർ അംബികാ മാർക്കറ്റിന് സമീപം മാമ്പ്രയിൽ ഹേമാലയത്തിൽ പരേതനായ ഗിരീഷിന്റെ മകനാണ് ഗോപി വിജയ്. രാവിലെ പത്ത് മണിയോടെ വേമ്പനാട്ട് കായല്‍ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ ഇവര്‍ എത്തിയത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഉച്ചയോട് അടുത്ത് ഇതുവഴി പോയവരാണ് ഗോപി വിജയ് തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധിക്കുന്നത്. ഒരു പെണ്‍കുട്ടി കായല്‍ തീരത്തെ വഴിയിലൂടെ ഓടിപ്പോവുന്നത് സമീപത്തുള്ള ചിലര്‍ വീട്ടുകാര്‍ കണ്ടതായാണ് പറയുന്നത്. ഇവരുടേതെന്ന് കരുതുന്ന ബാഗും ഗോപി വിജയ് എഴുതിയ കുറിപ്പും സംഭവ സ്ഥലത്ത് വച്ച് പൊലീസ് കണ്ടെടുത്തു.
പ്രണയ ബന്ധത്തിലെ തര്‍ക്കം മൂലമാണ് ആത്മഹത്യയെന്നാണ് കത്ത് വിശദമാക്കുന്നത്. മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ മാസ്കും തുവാലയും പെണ്‍കുട്ടിയുടേതാണ്. നഴ്സിങ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയും മൊബൈല്‍ ടെക്നീഷ്യനായ ഗോപി വിജയും ഇതിന് മുന്‍പും ഇവിടെ വന്നിട്ടുണ്ട്. സംഭവത്തിലെ ദുരൂഹത അവസാനിക്കാന്‍ പെണ്‍കുട്ടിയെ കണ്ടെത്തണമെന്ന നിലപാടിലാണ് പൊലീസുള്ളത്. ഗോപി വിജയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആറാട്ടുപുഴയിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ
ആറാട്ടുപുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാർഡിൽ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്പിൽ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുവത്സരദിനത്തിൽ രാവിലെയാണ് ഇരുവരെയും വീടിൽ മരിച്ച നിലയിൽ അയൽവാസികൾ കണ്ടത്. ശിവദാസൻ തെങ്ങ് കയറ്റ് തൊഴിലാളിയാണ്. ശിവദാസനെ വീടിന് മുൻവശത്ത് തുങ്ങി മരിച്ച നിലയിലും ഭാര്യ സുധ കിടപ്പ് മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടത്.
എല്‍ഐസി ഏജന്‍റ് ജെസിയുടെ മരണം കൊലപാതകം; പ്രതി പിടിയില്‍
വർക്കല അയന്തി കടവിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ എൽഐസി ഏജന്‍റ് ജെസിയുടെ (54) മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മണനാക്ക് സ്വദേശി മോഹനനെ (55) പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ പ്രദേശത്ത് ആത്മഹത്യകൾ പതിവായതിനാൽ ആത്മഹത്യയാണെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണം തുടരുകയായിരുന്നു. സിസിടിവി ക്യാമറകളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മോഹനൻ പിടിയിലായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മോഹനൻ പൊലീസിനോട് പറഞ്ഞു. സാരി ഉപയോഗിച്ച് ജെസ്നയെ മോഹനൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
