മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശശി കെയുടെ നേതൃത്വത്തിലായിരുന്നു പരിശോധന

കൽപ്പറ്റ: വയനാട് ബാവലി എക്‌സൈസ് ചെക്ക്പോസ്റ്റിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 70.994 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ സ്വദേശി അൻഷിഫ് (22), മലപ്പുറം കാളികാവ് സ്വദേശി റിഷാൽ ബാബു എം (22) എന്നിവരാണ് പിടിയിലായത്. മാനന്തവാടി എക്‌സൈസ് റേഞ്ച് സംഘവും ബാവലി എക്സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്നുമായി പ്രതികൾ പിടിയിലായത്. 

മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശശി കെയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്‍റീവ് ഓഫീസർമാരായ ജിനോഷ് പി ആർ, ചന്ദു പി കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശിവൻ പി പി, മിഥുൻ, മഹേഷ്‌ കെ എം, അരുൺ കെ സി, സജിലാഷ് കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. 

അതേസമയം, പരിശോധന കര്‍ശനമാക്കുമ്പോഴും ലഹരിക്കടത്തിന് ഒരു കുറവുമില്ല. എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് ഓമശ്ശേരി പുത്തൂര്‍ സ്വദേശികളായ നെടുക്കണ്ടിയില്‍ വീട്ടില്‍ മുഹമ്മദ് ഫിര്‍ദോസ് (28), പാലക്കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ് റാഫി (25) എന്നിവരെയാണ് കല്‍പ്പറ്റ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. 

തിങ്കളാഴ്ച രാത്രിയോടെ കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് കെ.എല്‍ 57 എക്‌സ് 3890 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ പൊലീസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. 12.04 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. കല്‍പ്പറ്റ സബ് ഇൻസ്‍പെക്ടര്‍ രാംകുമാറിന്റെ നേതൃത്വത്തില്‍ ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡിനൊപ്പം സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിനില്‍രാജ്, സജാദ്, സുധി എന്നിവരാണ് പരിശോധന നടത്തിയത്.

ചിക്കന്‍ സ്റ്റാള്‍ ഉടമയുടെ കെ എല്‍ 57 ജെ 0063 ആക്ടീവ, ഒപ്പം പണവും മൊബൈൽ ഫോണും; ജീവനക്കാരന്‍ മുങ്ങിയതായി പരാതി

'എന്‍റെ ഫോൺ താ, ഇല്ലേൽ സാറിനെ പുറത്ത് കിട്ടിയാൽ തീർക്കും'; അധ്യാപകർക്ക് മുന്നിൽ കൊലവിളി നടത്തി വിദ്യാർഥി

പൊന്നമ്മച്ചേച്ചിക്ക് അടക്കാനാവാത്ത സന്തോഷം, മുന്നിൽ അതാ സാക്ഷാൽ മോഹൻലാൽ; പൂച്ചെണ്ട് വാങ്ങി ചേര്‍ത്ത് നിർത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം