അരീക്കോട് ഉഗ്രപുരം കോലാർ വീട്ടിൽ നിവേദ് (21) ആണ് മരിച്ചത്. ഓമശ്ശേരി മുടൂർ വളവിലാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്.

കോഴിക്കോട്: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ ടിപ്പർ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അരീക്കോട് ഉഗ്രപുരം കോലാർ വീട്ടിൽ നിവേദ് (21) ആണ് മരിച്ചത്. ഓമശ്ശേരി മുടൂർ വളവിലാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട ബൈക്ക് ഒരു സ്കൂട്ടറിലിടിച്ച് ടിപ്പറിനടിൽപ്പെടുകയായിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്. താമരശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് റോഡിൻ്റെ എതിർ ദിശയിൽ താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന എറണാകുളം സ്വദേശിയുടെ സ്കൂട്ടറിൽ ഇടിച്ചശേഷം യുവാവ് ടിപ്പറിനടിയിൽപ്പെടുകയായിരുന്നു.