അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ വില്ലേജിൽ കുറുക്കത്തിക്കല്ലു ദേശത്തെ കുറുക്കത്തികല്ല് ഊരിൽ നിന്ന് ഉദ്ദേശം ഒന്നര കിലോമീറ്റർ അകലെ നായിബെട്ടി മലയുടെ ചെരുവിലാണ് ഒരു മാസം പ്രായമുള്ള 212 ചെടികളും മൂന്ന് മാസം പ്രായമുള്ള മൂന്ന് ചെടികളും കണ്ടെത്തിയത്.
പാലക്കാട്: പാലക്കാട് 215 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. പാലക്കാട് എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാലക്കാട് ഐ ബി ഇൻസ്‌പെക്ടർ, മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, അഗളി റേഞ്ച് എന്നീ സംഘങ്ങള്‍ സംയുക്തമായി ഇന്ന് പുലർച്ചെ 4.30 മണി മുതൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ വില്ലേജിൽ കുറുക്കത്തിക്കല്ലു ദേശത്തെ കുറുക്കത്തികല്ല് ഊരിൽ നിന്ന് ഉദ്ദേശം ഒന്നര കിലോമീറ്റർ അകലെ നായിബെട്ടി മലയുടെ ചെരുവിലാണ് ഒരു മാസം പ്രായമുള്ള 212 ചെടികളും മൂന്ന് മാസം പ്രായമുള്ള മൂന്ന് ചെടികളും കണ്ടെത്തിയത്. ആകെ 215 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചതായി സംയുക്ത സംഘം അറിയിച്ചു. ഈ സ്ഥലത്തിന് ഒന്നര കിലോമീറ്റർ മാറി താഴെയായി കുറുക്കത്തി കല്ല് ഊര് സ്ഥിതി ചെയ്യുന്നുണ്ട്.
നിലവിൽ പ്രതിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. അതേസമയം, തിരുവല്ല നഗരത്തിലെ ലോഡ്ജിൽ നിന്ന് നാനൂറ് ഗ്രാം കഞ്ചാവുമായി യുവാവും യുവതിയും പൊലീസിന്റെ പിടിയിലായി. നൂറനാട് പടനിലം സ്വദേശി അനിൽ കുമാറിനെയാണ് കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഒപ്പം പിടികൂടിയ യുവതിയെ കാണാനില്ലെന്ന് ബന്ധുക്കൾ കഴിഞ്ഞ ദിവസം കൊടുമൺ പൊലീസിൽ പരാതി നൽകിയിരുന്നു.
മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവല്ലയിലെ ലോഡ്ജിൽ നിന്ന് പ്രതിയെ കണ്ടെത്തിയത്. മുറിയിൽ പരിശോധന നടത്തിയപ്പോൾ യുവാവിന്റെ ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. യുവതിയെ കൊടുമൺ പൊലീസിന് കൈമാറി. അടുത്തിടെ പ്രണയത്തിലായ ഇരുവരും ഒളിച്ചോടിയാണ് തിരുവല്ലയിൽ എത്തിയതെന്ന് പൊലീസ് പറയുന്നു.
