ലൈംഗികമായി 15 വയസ്സുകാരിയെ  പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിയെ  ചേവായൂർ പെലീസ് അറസ്റ്റ് ചെയ്തുപ്രതീകാത്മക ചിത്രം

കോഴിക്കോട്:15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിയെ ചേവായൂർ പെലീസ് അറസ്റ്റ് ചെയ്തു. എലത്തൂർ സ്വദേശിനി ജെസ്‌ന(22)യെയാണ് അറസ്റ്റ് ചെയ്തത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. 

2022 ഡിസംബർ 29ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവ ശേഷം വിദേശത്തായിരുന്ന ജെസ്‌ന രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്കാണ് യുവതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. കേസ് സംബന്ധിച്ച അറസ്റ്റ് ഭയന്ന് വീട്ടിൽ വരാതിരുന്ന രഹസ്യമായി സന്ദര്‍ശനെത്തിയപ്പോഴായിരുന്നു അറസ്റ്റെന്നാണ് വിവരം.

Read more: 'ചെറുപ്പത്തിൽ അച്ഛൻ പലതവണ ലൈംഗികമായി പീഡിപ്പിച്ചു, പേടിച്ച് ഒളിച്ചിരുന്നു ': ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ

അതേസമയം, ഇടുക്കി തൊടുപുഴയിൽ 13 വയസ്സുകാരനെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചാൾ അറസ്റ്റിലായി. തൊടുപുഴ തെക്കുംഭാഗം സ്വദേശി ഡാരീഷ് പോത്തനാണ് പിടിയിൽ ആയത്. ഒരുമാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഡാരിഷിന്റെ വീട്ടിൽ വച്ചാണ് പീഡന ശ്രമം നടന്നത്. മറ്റാരും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ 13 വയസ്സുകാരനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. പിന്നീട് തന്‍റെ മൊബൈല്‍ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു. ദൃശ്യങ്ങൾ കാണാൻ താല്പര്യമില്ലെന്ന് പറഞ്ഞ കുട്ടി വീട്ടിൽ നിന്നും ഇറങ്ങി ഓടി. എന്നാല്‍ പിന്നാലെ എത്തിയ ഡാരിഷ് കുട്ടി.െകടന്നുപിടിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിക്കുകയായിരുന്നു.

ഓടി രക്ഷപ്പെട്ട കുട്ടി വീട്ടിലെത്തി വിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കൾ തൊടുപുഴ പൊലീസില്‍ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയി. അന്വേഷണം നടക്കുന്നതിനിടെ പലതവണ ഡാരിഷ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. എന്നാല്‍ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ പ്രതി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.