പുതിയ കാര്‍ എടുത്തതിന്റ ആഘോഷത്തിൽ  മദ്യലഹരിയില്‍ ആയിരുന്നു പ്രതിയെന്ന് നാട്ടുകാർ  ആരോപിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരായ മൂന്ന്‌ പേരും കാരക്കോണം ആശുപത്രിയില്‍ ചികിത്സയിലാണ്

തിരുവനന്തപുരം: ബൈക്ക് യാത്രികരായ യുവാക്കളെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ ഓടിച്ചു പോയ കാർ പിടിയിൽ. കാർ കസ്റ്റഡിയിലെടുത്ത പൊലീസ് ഉടമയെ അറസ്റ്റ് ചെയ്തു. കുന്നത്തുകാൽ സ്വദേശികളായ അശ്വതി, അഭിനവ്, അബ്ദുന്‍ എന്നിവരെ ഇടിച്ചു വീഴ്ത്തി കടന്ന സംഭവത്തിൽ കാര്‍ ഡ്രൈവറും ഉടമയുമായ രാഹുല്‍ ഭവനില്‍ രാഹുൽ (23) ആണ് കഴിഞ്ഞ ദിവസം വെള്ളറട പൊലീസിന്റെ പിടിയിലായത്. 

കുളിപ്പിക്കാൻ നിർത്തിയതോടെ ഇടഞ്ഞ് ചിറക്കാട്ട് നീലകണ്ഠൻ, പുറപ്പെട്ട് പോയ ആനയെ ലോറിയിൽ തിരികെയെത്തിച്ചു

കഴിഞ്ഞ ദിവസം കുന്നത്തുകാലിൽ വച്ചായിരുന്നു സംഭവം. കാർ അമിത വേഗതയിലായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരായ മൂന്ന്‌ പേരും കാരക്കോണം ആശുപത്രിയില്‍ ചികിത്സയിലാണ്. പുതിയ കാര്‍ എടുത്തതിന്റ ആഘോഷത്തിൽ മദ്യലഹരിയില്‍ ആയിരുന്നു പ്രതിയെന്ന് നാട്ടുകാർ ആരോപിക്കുന്നത്. പ്രദേശത്ത് വാഹനാപകടം സംഭവിച്ചാല്‍ ഇടിക്കുന്ന വാഹനം നിര്‍ത്താതെ ഓടിച്ചു പോകുന്ന സംഭവം വര്‍ധിച്ചു വരുകയാണെന്ന് സമീപവാസികൾ പറയുന്നു. കാറിൻ്റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ കുടുക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം