Asianet News MalayalamAsianet News Malayalam

ഇടുക്കിയിൽ ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങി, ദാരുണാന്ത്യം

നാട്ടുകാരും കട്ടപ്പനയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ക്രിസ്റ്റിന്‍ തോമസിന്‍റെ മൃതദേഹം പുറത്തെടുത്തത്.

23 year old youth drowned in check dam while swimming in idukki
Author
First Published Aug 17, 2024, 12:29 AM IST | Last Updated Aug 17, 2024, 12:31 AM IST

ഇടുക്കി: വണ്ടന്‍മേട് ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അണക്കര ചെല്ലാര്‍കോവില്‍ കോണോത്തറ ജോണ്‍സണിന്റെ മകന്‍ ക്രിസ്റ്റിന്‍ തോമസ് (23) ആണ് മരിച്ചത്. വണ്ടന്‍മേട് പുളിയന്‍മല ഹേമക്കടവിനു സമീപം തോട്ടില്‍ നിര്‍മിച്ചിരിക്കുന്ന ചെക്ക് ഡാമില്‍  കുളിക്കാനിറങ്ങിയ ജസ്റ്റില്‍ കയത്തില്‍ അകപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു അപകടം. നാട്ടുകാരും കട്ടപ്പനയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ക്രിസ്റ്റിന്‍ തോമസിന്‍റെ മൃതദേഹം പുറത്തെടുത്തത്. പുറ്റടി ഗവ.ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Read More : ശരിക്കും പേര് ദിലീപ്, പക്ഷേ ചിലർ വിളിക്കുന്നത് 'ജോണ്‍ സാമുവല്‍', ദിവസങ്ങളോളം നിരീക്ഷണം, പുലർച്ചയെത്തി പൊക്കി
 

Latest Videos
Follow Us:
Download App:
  • android
  • ios