ഇന്ന് ഉച്ചയ്ക്ക് ആണ് മുഹൈനി ഒഴുക്കിൽ പെട്ടത്. ആലപ്പുഴയിൽ നിന്നും വണ്ടൂരുള്ള മാതാവിന്‍റെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു കുടുംബം. നേരത്തെ നീറാട് കൂനയിൽ ഭാഗത്ത് നാലു വയസ്സുകാരൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു.
വണ്ടൂർ: മലപ്പുറം ജില്ലയിലെ വണ്ടൂരിൽ എറിയാട് തോട്ടിൽ ഒഴുക്കിൽ പെട്ട് മൂന്ന് വയസുകാരൻ മരിച്ചു. അബ്ദുൽ മുനീറിന്‍റെ മകൻ അബ്ദുൽ മുഹൈനി ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആണ് മുഹൈനി ഒഴുക്കിൽ പെട്ടത്. ആലപ്പുഴയിൽ നിന്നും മാതാവിന്‍റെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു കുടുംബം. ഫയർഫോഴ്സ് ജീവനക്കാരും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
നേരത്തെ നീറാട് കൂനയിൽ ഭാഗത്ത് നാലു വയസ്സുകാരൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം ഐമൻ ആണ് മരിച്ചത്. മഴയെത്തുടർന്ന് തോട്ടിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിരുന്നു. ഇന്നു രാവിലെ 10 മണിയോടെയാണ് കുട്ടിയുടെ ശരീരം തോട്ടിൽ കണ്ടത്. കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുതുവല്ലൂർ സ്കൂളിൽ എൽകെജി വിദ്യാർഥിയാണ്.


