കണ്ണൂർ കതിരൂർ പുല്യോട് വെസ്റ്റ് സ്വദേശി അൻഷിലിന്റെ മകൻ മാർവാൻ ആണ് മരിച്ചത്. തൊട്ടടുത്തുള്ള കുടുംബ വീട്ടിൽ പോകുന്നതിനിടെ അബദ്ധത്തിൽ വീണതെന്ന് സംശയം.
കണ്ണൂർ : നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ കതിരൂർ പുല്യോട് വെസ്റ്റ് സ്വദേശി അൻഷിലിന്റെ മകൻ മാർവാൻ ആണ് മരിച്ചത്. തൊട്ടടുത്തുള്ള കുടുംബ വീട്ടിൽ പോകുന്നതിനിടെ അബദ്ധത്തിൽ വീണതെന്ന് സംശയം. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


