ഒന്നാം തിയ്യതി മദ്യവില്പന ശാലകളുടെ അവധി ദിനത്തിൽ അമിത ലാഭം പ്രതീക്ഷിച്ച് വില്പനക്കായ് കൊണ്ടുവന്ന 34 കുപ്പി വിദേശമദ്യവുമായി യുവാവിനെ തിരുർ എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടറർ ജിജു ജോസും പാർട്ടിയും അറസ്റ്റ് ചെയ്തു.

തിരൂര്‍: ഒന്നാം തിയ്യതി മദ്യവില്പന ശാലകളുടെ അവധി ദിനത്തിൽ അമിത ലാഭം പ്രതീക്ഷിച്ച് വില്പനക്കായ് കൊണ്ടുവന്ന 34 കുപ്പി വിദേശമദ്യവുമായി യുവാവിനെ തിരുർ എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടറർ ജിജു ജോസും പാർട്ടിയും അറസ്റ്റ് ചെയ്തു. വൈകീട്ട് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് ബൈക്കിൽ മദ്യം കടത്തികൊണ്ടുവരികയായിരുന്ന പൊന്മുണ്ടം ചിലവില്‍ രാജൻ (31) അറസ്റ്റിൽ ആയത്. 

മദ്യം കടത്തികൊണ്ടുവന്ന ബൈക്കും എക്സ്സൈസ് കസ്റ്റഡിയിലെടുത്തു. പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർക്ക് പുറമെ പ്രിവന്റീവ് ഓഫീസർ എസ് സുനിൽ കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) കെ പ്രദീപ് കുമാർ,സിവിൽ എക്സ്സൈസ് ഓഫീസർമാരായ കണ്ണൻ,അരുൺരാജ്,വനിത സിവിൽ എക്സ്സൈസ് ഓഫീസർ സ്മിത കെ എക്സ്സൈസ് ഡ്രൈവർ പ്രമോദ് എം എന്നിവർ അടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്.

Read more:  കുമളിയിൽ റോഡിൽ മരിച്ചനിലയിൽ കണ്ട യുവാവിന്റെ ശരീരത്തിൽ കയറിയിങ്ങിയ ഓട്ടോറിക്ഷയും ബൈക്കും കസ്റ്റഡിയിൽ

പാചകത്തിനായി വിറക് എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

മണ്ണഞ്ചേരി: ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് കണ്ടത്തിൽ പ്രകാശന്റെ ഭാര്യ ദീപ (44) ആണ് മരിച്ചത്. പാചകത്തിനായി അടുക്കളയിലേക്ക് വിറക് എടുക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. ഇന്ന് പകൽ 11.15 ഓടെയാണ് സംഭവം.

വീടിനോട് ചേർന്ന് വെളിയിൽ ശേഖരിച്ചു വച്ചിരുന്ന വിറക് അടുക്കളയിലേക്ക് എടുക്കുന്നതിനിടെയായിരുന്നു പാമ്പ് കടിയേറ്റത്. ആദ്യം പാമ്പ് കടിയേറ്റ വിവരം അറിഞ്ഞിരുന്നില്ല. കൈയ്യില്‍ ചെറിയ മുറിവ് കണ്ടെങ്കിലും വിറകിന്‍റെ അഗ്ര ഭാഗം കൊണ്ട് മുറിവുണ്ടായതാണ് എന്നാണ് ദീപ ആദ്യം കരുതിയത്. 

Read More : തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു

കുറച്ചു സമയം കഴിഞ്ഞതോടെ മുറിവ് പറ്റിയ ഭാഗത്ത് നിറവ്യത്യാസവും ശാരീരിക അസ്വസ്തതയും അനുഭവപ്പെട്ടതോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മക്കൾ: ദേവപ്രിയ,ദേവാനന്ദ്.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംസ്കാരം നാളെ ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Read More : വയനാട്ടില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു