വെള്ളിമൺ ദുർഗ്ഗ ദേവീക്ഷേത്രത്തിലെ പൂജാരിയായിരുന്നു. 

കൊല്ലം : വെള്ളിമണ്ണിൽ ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. പേഴുംതുരുത്ത് സ്വദേശി ജിഷ്ണു (34) ആണ് മരിച്ചത്. വെള്ളിമൺ ദുർഗ്ഗ ദേവീക്ഷേത്രത്തിലെ പൂജാരിയായിരുന്നു ജിഷ്ണു. രാവിലെ ആറ് മണിയോടെ വെള്ളിമൺ ഹയർ സെക്കൻഡറി സ്ക്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. 

മിൽമ വാഹനത്തിന് പിന്നിൽ ടൂറിസ്റ്റുകൾ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ ഇടിച്ചു

പെരുമ്പാവൂർ പട്ടാലിൽ പാൽ ലോഡ് ഇറക്കുകയായിരുന്ന മിൽമയുടെ വാഹനത്തിന് പിന്നിൽ ടൂറിസ്റ്റുകൾ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ ഇടിച്ച് അപകടം. ഇന്ന് വെളുപ്പിന് അഞ്ചിനാണ് സംഭവം. മിൽമ വണ്ടി ഇടിയുടെ ആഘാതത്തിൽ റോഡിൽ മറിഞ്ഞു. ഡ്രൈവർ അരുൺ അപകടസമയത്ത് പുറത്തിറങ്ങി നിൽക്കുകയായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. പാൽ കവറുകൾ പൊട്ടി പാൽ റോഡിലൂടെ ഒഴുകി. ടൂറിസ്റ്റുകൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിച്ചു. ട്രാവലറിയിൽ ഉണ്ടായിരുന്നവരെ നിസ്സാര പരിക്കുകളോടെ പ്രദേശത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. 

ആഴിമലയിലെ യുവാവിൻ്റെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്: ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കും