ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി എതിരെ വന്ന തമിഴ്‌നാട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് പൊലീസ്.

കന്യാകുമാരി: കന്യാകുമാരി മാര്‍ത്താണ്ഡത്ത് കെഎസ്ആര്‍ടിസി ബസും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ക്ക് പരുക്ക്. ശനിയാഴ്ച മാര്‍ത്താണ്ഡം ഫ്‌ളൈ ഓവറിലാണ് സംഭവം. 

നാഗര്‍കോവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും, കളിയിക്കാവിളയില്‍ നിന്ന് കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുമാണ് കൂട്ടിയിടിച്ചത്. ഒരു ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ്, എതിരെ വന്ന തമിഴ്‌നാട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

അപകടത്തില്‍ പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പത്തോളം യാത്രക്കാരെ കുഴിത്തുറൈ താലൂക്ക് ആശുപത്രിയിലും 25ഓളം പേരെ മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരു ബസുകളിലെയും ഡ്രൈവര്‍മാര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

'തമിഴ്‌നാടുമായുള്ള 2019ലെ കരാർപുതിയ പ്രഖ്യാപനവുമായി കെഎസ്ആർടിസി

YouTube video player