പിണങ്ങോട് കനിയില്‍പടിയില്‍ നിന്നാണ് നാല് യുവാക്കളെ കല്‍പ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തു

കല്‍പ്പറ്റ: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റുമായി യുവാക്കള്‍ പിടിയില്‍. പിണങ്ങോട് കനിയില്‍പടിയില്‍ നിന്നാണ് നാല് യുവാക്കളെ കല്‍പ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തത്. 0.23 ഗ്രാം എംഡിഎംഎയുമായി പിണങ്ങോട് പള്ളിമാലിന്‍ വീട്ടില്‍ മുഹമ്മദ് സഫ്വാന്‍ (30), കഞ്ചാവ് നിറച്ച സിഗരറ്റുമായി വെങ്ങപ്പള്ളി പനന്തറ വീട്ടില്‍ അബ്ദുല്‍ സമദ് (29), പിണങ്ങോട് പള്ളിയാല്‍ വീട്ടില്‍ അജ്മല്‍ നിസാം (30), പിണങ്ങോട്, പീച്ചന്‍വീടന്‍ വീട്ടില്‍ പി വി റിജു മിലാന്‍(30) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു പ്രതികള്‍ ലഹരി ഉപയോഗിക്കുന്നതിനായി കനിയില്‍പടിയില്‍ എത്തിയത്.