തിരുവനന്തപുരം നെടുമങ്ങാട് നഗരസഭയിലെ ജനവാസ മേഖലകളിൽ ഭീഷണിയായിരുന്ന നാല് കാട്ടുപന്നികളെ വെടിവച്ചുകൊന്നു. കൃഷി നശിപ്പിക്കുകയും ജനങ്ങളുടെ ജീവന് ഭീഷണിയാവുകയും ചെയ്ത പന്നികളെയാണ് നഗരസഭ നിയോഗിച്ച ഷൂട്ടർ വെടിവെച്ചത്. 

തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ ജനങ്ങൾക്ക് ഭീതിയായി മാറിയ കാട്ടുപന്നികളെ വെടിവച്ചുകൊന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് നാല് കാട്ടുപന്നികളെ നഗരസഭ നിയോഗിച്ച ഷൂട്ടർ വെടിവച്ചു കൊന്നത്. വാണ്ട വാർഡിൽ ആർആർഎസ് യൂണിറ്റിന് സമീപത്ത് നിന്ന് രണ്ടെണ്ണവും കല്ലുവരമ്പ് വാർഡിൽ കല്ലുവരമ്പിൽ നിന്നും കുശർകോട് വാർഡിൽ ഇരപ്പിൽ നിന്നുമാണ് ഓരോ പന്നികളെ വെടി വച്ചത്. ജനവാസമേഖലയിൽ കൃഷി നശിപ്പിക്കികയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ പന്നികളെയാണ് ഷൂട്ടർ അരുൺ വെടി വച്ചു കൊന്നത്. പന്നികളെ മറവു ചെയ്തു.