ഇടുക്കി: മൂന്നാറില്‍ കൊവിഡ് ബാധിച്ച് തൊഴിലാളി മരിച്ചു. നല്ലതണ്ണി ഐറ്റിഡിയില്‍ ജോലിചെയ്യുന്ന ശക്തിവേല്‍ (40) ആണ് മരിച്ചത്. പെെല്‍സ്, ഷുഗര്‍, തൈറോയ്ഡ് തുടങ്ങി അസുഖങ്ങള്‍ക്ക് ചികില്‍സയിലായിരുന്ന ശക്തിവേലിന് രണ്ടുദിവസം മുമ്പ് കടുത്ത പനി അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാൾ വീട്ടില് നിരീക്ഷണത്തിലിരിക്കെയാണ് മരണം. 

ഇന്ന് പുലര്‍ച്ചെ 2 മണിക്ക് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുമണിയോടെ മരിച്ചു. ശ്രവ പരിശോധനയിലാണ് കൊവിഡെന്ന് കണ്ടെത്തിയത്. ഭാര്യ - സുനിത, മക്കള്‍ - അനീഷ്, ഷമി, ഡെനീഷ. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം മൃതദേഹം സംസ്‌കരിക്കും. മേഖലയെ ഹോട്ട് സ്‌പോട്ടാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.