രാവിലെ മുതൽ ഓടയിൽ നിന്നും രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ ഓടയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് ഇലകമൺ പഞ്ചായത്തിന് സമീപമുള്ള പാലത്തിന് താഴെ മൃതദേഹം കണ്ടത്. പ്രദേശവാസിയായ വിനോദ്(42) ആണ് മരിച്ചത്. തിട്ടയിൽ ഓടയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ മുതൽ ഓടയിൽ നിന്നും രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് ഉച്ചയോടെ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇദ്ദേഹം വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്. മരണകാരണം വ്യക്തമല്ല. അയിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.