നാലാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു
മലപ്പുറം: ചീക്കോട് പഞ്ചായത്ത് കുളത്തിൽ നാലാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. കൊക്കറാമൂച്ചി വടക്കേതൊടി ഉമ്മറിന്റെ മകൻ കെ. അഹമ്മദ് കബീർ ആണ് മരിച്ചത്. ഉച്ചക്ക് മദ്രസ വിട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഒളവട്ടൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർഥിയാണ്. കുട്ടിക്ക് നീന്തൽ അറിയില്ലെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കാട് പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തി.
ഇടുക്കിയിൽ ഓണാവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം എത്തിയ 21 -കാരി കുഴഞ്ഞുവീണു മരിച്ചു
ഇടുക്കി: ഓണക്കാലം ആഘോഷിക്കാൻ അമ്മയും സഹോദരിയും അടങ്ങുന്ന സംഘത്തിന് ഒപ്പം ഇടുക്കിയിലെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു. കൊല്ലം കണ്ണനെല്ലൂർ, മഞ്ഞക്കര എച്ച് എസ് മൻസിലിൽ സലിമിൻറ മകൾ സഫ്ന സലിം (21) ആണ് മരിച്ചത്. വെളിച്ചിക്കാല ബഥരിയ ബിഎഡ് കോളജിലെ ഒന്നാം വർഷ ബിഎഡ് വിദ്യാർഥിയാണ്.
ബന്ധുക്കൾ ഉൾപ്പെട്ട പതിനഞ്ച് അംഗ സംഘത്തോടൊപ്പമാണ് സഫ്നയെത്തിയത്. വളഞ്ഞങ്ങാനത്തിനടുത്ത് വെള്ളച്ചാട്ടത്തിനടുത്ത് വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വിണ സഫ്നയെ ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തൊഴിലാളി മരിച്ചു
മരം മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കാസർകോട് നീലേശ്വരം പാലായി ആണ് സംഭവം. ഒഡീഷ സ്വദേശി ഗോവിന്ദ മജി ( 20 ) ആണ് മരിച്ചത്.
