തിരുവനന്തപുരത്ത് MDMA, മയക്കുമരുന്ന് ഗുളികകൾ, കഞ്ചാവ് എന്നിവയുമായി അഞ്ച് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് MDMA, മയക്കുമരുന്ന് ഗുളികകൾ, കഞ്ചാവ് എന്നിവയുമായി അഞ്ച് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ശ്രീജിത്ത്‌, വിഷ്ണു വിജയ്‌, നിതിൻ, അഭിരാം എന്നിവരാണ് 15.18 ഗ്രാം MDMA,1.03 ഗ്രാം നൈട്രാസെപാം ഗുളികകൾ, 26 ഗ്രാം കഞ്ചാവ്, എന്നിവയുമായി അറസ്റ്റിലായത്. 2.77 ഗ്രാം MDMA, 8 ഗ്രാം കഞ്ചാവ് എന്നിവയുമായി കിരൺലാൽ എന്നയാളും അരുവിപ്പുറത്ത് നിന്നും പിടിയിലായി.

തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി.ഷാജഹാന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ലോറൻസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണ പ്രസാദ്, വിനേഷ് കൃഷ്ണൻ, ശരത്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷൈനി, സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർ ആന്റോ എന്നിവരും പങ്കെടുത്തു.

വിവാഹവാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പത്തനംതിട്ടയിൽ 19 കാരൻ പിടിയിൽ

പൊലീസും നാട്ടുകാരും നേരിൽ കണ്ടു, ചെന്താമര ഓടിമറഞ്ഞു; സംഘടിച്ച് കൂടുതൽ പേർ, പോത്തുണ്ടിയിൽ വ്യാപക തെരച്ചിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...