ബാലരാമപുരത്ത് 50 വയസ്സുകാരനായ ഗോപാലകൃഷ്ണന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. മൂന്ന് ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരാണ് കണ്ടെത്തിയത്. സംഭവത്തിൽ ബാലരാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരം: നെയ്യാറ്റിൻകര ബാലരാമപുരത്ത് കിണറ്റിൽ 50വയസ് കാരന്റെ മൃതദേഹം. മൃതദേഹത്തിന് മൂന്ന് ദിവസത്തിൽ അധികം പഴക്കം. ബാലരാമപുരം താന്നിവിള സ്വദേശി ഗോപാലകൃഷ്ണന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു മൃതദേഹം കാണുന്നത്. ബാലരാമപുരം ബിവറേജ് ഔട്ട്ലെറ്റിന് സമീപത്തുള്ള വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാലരാമപുരം പൊലീസും,നെയ്യാറ്റിൻകര ഫയർഫോഴ്സും ചേർന്ന് മൃതദേഹം പുറത്തെടുത്തു. ഗോപാലകൃഷ്ണൻ അവിവാഹിതനാണ്. അസ്വഭാവിക മരണത്തിന് ബാലരാമപുരം പൊലീസ് കേസെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred