Asianet News MalayalamAsianet News Malayalam

50 വർഷം പഴക്കമുള്ള വീട്; ഭീതിയോടെ അഞ്ചം​ഗ കുടുംബം; 'ലൈഫ്' അപേക്ഷയിൽ വർഷങ്ങളായിട്ടും തീരുമാനമായില്ല

 ഒന്നര വർഷം മുമ്പാണ് ഒരു മഴക്കാലത്ത് മൺകട്ട കൊണ്ട് നിർമിച്ച വീടിന്റെ  ഒരു ഭാ​ഗം പൂർണമായും തകർന്നത്. ചുമരെല്ലാം വിണ്ടു കീറിയ അവസ്ഥയിലാണ്. 

50 year old house A family of five with fear sts
Author
First Published Dec 11, 2023, 12:55 PM IST

പാലക്കാട്: അൻപതു വർഷം പഴക്കമുള്ള  ഇടിഞ്ഞു വീഴാറായ വീട്ടിൽ  ദുരിതം പേറി ജീവിക്കുകയാണ് പാലക്കാട് ജില്ലയിലെ അഞ്ചം​ഗ കുടുംബം. പാലക്കാട് മങ്കര സ്വദേശി നാരായണിയും കുടുംബവുമാണ് വീട് എപ്പോൾ ഇടിഞ്ഞുവീഴുമെന്ന് പേടിച്ച്  ഭീതിയിൽ കഴിയുന്നത്. ലൈഫ് പദ്ധതിയിൽ വീടിന് വേണ്ടി അപേക്ഷിച്ച് വർഷങ്ങളായിട്ടും തീരുമാനമായിട്ടില്ല. ഒന്നര വർഷം മുമ്പാണ് ഒരു മഴക്കാലത്ത് മൺകട്ട കൊണ്ട് നിർമിച്ച വീടിന്റെ  ഒരു ഭാ​ഗം പൂർണമായും തകർന്നത്. ചുമരെല്ലാം വിണ്ടു കീറിയ അവസ്ഥയിലാണ്. അടുത്ത മഴ കൂടി വന്നാൽ വീട് പൂർണമായും നിലം പൊത്തുമോയെന്ന ഭീതിയിലാണ് ഈ കുടുംബം. 

നഷ്ട പരി​ഹാരത്തിന് വില്ലേജിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ധന സഹായം ഒന്നും ലഭിച്ചില്ല. നല്ലൊരു വീടിന് ലൈഫ് പദ്ധതിയിലും   അപേക്ഷ കൊടുത്തു. പട്ടികയിൽ പേരും വന്നു, പട്ടികയുടെ അവസാനമാണ് പേര് ചേർത്തിരുന്നത്. രോ​ഗബാധിതരായ മകളും മകനും രണ്ട് പേരക്കുട്ടികളുടേയും ഏക ആശ്രയം 70 കാരിയായ നാരായണി മാത്രമാണ്. ഒരു നേരം അരി വേവിക്കാൻ തൊഴിലുറപ്പ് ജോലിക്ക് പോകും. അതില്ലെങ്കിൽ വീട്ടിൽ പട്ടിണി. അടച്ചുറപ്പുള്ള വീടുണ്ടെങ്കിൽ ആരോടും ഒന്നും പറയാതെ ഇതിനുള്ളിൽ കഴിയാമല്ലോയെന്നാണ് ഈ അമ്മ നിസ്സഹായതയോടെ പറയുന്നത്. 

സിസിടിവി ദൃശ്യങ്ങളിലുണ്ടെല്ലാം, മങ്കി തൊപ്പി വച്ചെത്തിയ ആൾ, അക്ഷയയിലും കയറി, 7 കടകളുടെ പൂട്ട് പൊളിക്കുന്നു

ഈ വീടിനുള്ളിൽ ഞങ്ങളെങ്ങനെ കഴിയും?

Latest Videos
Follow Us:
Download App:
  • android
  • ios