രാവിലെ  കടകൾ തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറുകളുടെ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടത്. കുറച്ച് ദിവസങ്ങൾ മുൻപ് സമീപത്തെ ചേർപ്പ് പാലയ്ക്കലിലും സമാന രീതിയിൽ മോഷണം നടന്നിരുന്നു. 

തൃശൂർ :തൃശൂർ മാപ്രാണം സെന്ററിൽ ഏഴ് കടകളിൽ മോഷണം. മാംഗോ ബേക്കേഴ്സ് , നന്ദനം മെൻസ് വെയർ, സോപാനം പൂജ സ്റ്റോഴ്സ്, അക്ഷയ ജന സേവന കേന്ദ്രം, മാപ്രാണം കഫേ, ഫോട്ടോസ്റ്റാറ്റ് കട, ബ്ലോക്ക് ജംഗ്ഷനിന് അടുത്തുള്ള പച്ചക്കറികട എന്നിവടങ്ങളിലാണ് മോഷണം നടന്നത്. രാവിലെ കടകൾ തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറുകളുടെ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടത്. കുറച്ച് ദിവസങ്ങൾ മുൻപ് സമീപത്തെ ചേർപ്പ് പാലയ്ക്കലിലും സമാന രീതിയിൽ മോഷണം നടന്നിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

മങ്കി തൊപ്പി വച്ച ഒരാൾ പിക്കാസ് പോലുള്ള ഉപകരണം വച്ച് പൂട്ട് പൊളിക്കുന്നതാണ് സി സി ടി വി 
ദൃശ്യങ്ങളിലുളളത്. മാപ്രാണം സോപാനം പൂജ സ്റ്റോഴ്സിൽ നിന്നും 14000 രൂപ നഷ്ടപ്പെട്ടു. ജന സേവന കേന്ദ്രത്തിൽ നിന്നും 16000 രൂപയും നന്ദനത്തിൽ നിന്ന് 2000 വും മാംഗോ ബേക്കേഴ്സിൽ നിന്നും 8000 രൂപയും നഷ്ടപ്പെട്ടതായി കട ഉടമകൾ പറഞ്ഞു. പൂട്ട് തകർക്കാൻ ഉപയോഗിച്ചതായി കരുതുന്ന ഒരു വെട്ടുക്കത്തി പൂജ സ്റ്റോഴ്സിന്റെ ഷട്ടറിന് മുന്നിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മോഷ്ടാവിന്റെ ദ്യശ്യങ്ങൾ വിവിധ സിസി ടി വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞതിനെ തുടർന്ന് ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 </p>