അഗ്നിരക്ഷാ വകുപ്പിന് കീഴിൽ 5040 സിവിൽ ഡിഫൻസ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നു. 18 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് civildefencewarriors.gov.in അല്ലെങ്കിൽ CD Warriors ആപ്പ് വഴി രജിസ്റ്റർ ചെയ്യാം.

തിരുവനന്തപുരം: സംസ്ഥാനത്ത് അഗ്നിരക്ഷാ വകുപ്പിന് കീഴിൽ സിവിൽ ഡിഫൻസ് ശക്തമാക്കുന്നതിന്‍റെ ഭാഗമായി 5040 അംഗങ്ങളെ കൂടി തെരഞ്ഞെടുക്കുന്നു. സന്നദ്ധ പ്രവർത്തനത്തിന് താൽപ്പര്യമുള്ളതും 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളതുമായ എല്ലാവർക്കും സിവിൽ ഡിഫൻസിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അഗ്നിരക്ഷാ വകുപ്പ് 7 ദിവസത്തെ പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കേറ്റ്, ഐ ഡി കാർഡ് എന്നിവ നൽകുമെന്നും അഗ്നിരക്ഷാ വകുപ്പ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാന സർക്കാർ ജീവനക്കാർക്കും സിവിൽ ഡിഫൻസിൽ അംഗമാകാവുന്നതാണെന്ന് അഗ്നിരക്ഷ വകുപ്പ് വ്യക്തമാക്കി. ഇവർക്ക് പരിശീലന കാലയളവിലും സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ദിവസങ്ങളിലും പ്രത്യേക ആകസ്മിക അവധിക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി സമീപത്തെ ഫയർ & റെസ്ക്യൂ സ്റ്റേഷനുമായി ബന്ധപ്പെടുക. സിവിൽ ഡിഫൻസിൽ അംഗമാകുന്നതിന് civildefencewarriors.gov.in എന്ന പോർട്ടൽ മുഖേനയോ CD Warriors എന്ന വെബ് ആപ്പ് മുഖേനയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.