പ്ലസ് വണ്‍ അലോട്ട്‌മെന്റ് പരിശോധിക്കാന്‍ കമ്പ്യൂട്ടര്‍ സെന്ററിലെത്തിയതായിരുന്നു പെൺകുട്ടി. ഈ സമയം സെന്ററില്‍ മറ്റാരും ഉണ്ടായിയിരുന്നില്ല. ആരുമില്ലാത്ത തക്കം നോക്കി പ്രതി പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.
അമ്പലപ്പുഴ: പതിനാറു വയസുകാരിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ചിറയില്‍ വീട്ടില്‍ ശ്രീകുമാര്‍ (51)ആണ് അറസ്റ്റിലായത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ശ്രീകുമാര്‍ നടത്തുന്ന കമ്പ്യൂട്ടര്‍ സെന്ററിലെത്തിയ സുഹൃത്തിന്റെ മകളെയാണ് ഇയാൾ കടന്നു പിടിച്ചത്. ഇക്കഴിഞ്ഞ പതിനാറാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
പ്ലസ് വണ്‍ അലോട്ട്‌മെന്റ് പരിശോധിക്കാന്‍ കമ്പ്യൂട്ടര്‍ സെന്ററിലെത്തിയതായിരുന്നു പെൺകുട്ടി. ഈ സമയം സെന്ററില്‍ മറ്റാരുമുണ്ടായിയിരുന്നില്ല. ആരുമില്ലാത്ത തക്കം നോക്കി പ്രതി പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവം ബന്ധുവിനെ അറിയിച്ച കുട്ടിയെക്കുറിച്ച് ഇയാള്‍ പിന്നീട് അപവാദങ്ങള്‍ പ്രചരിപ്പിച്ചു. ഇതിനിടെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ പ്രാദേശിക ബിജെപി നേതാക്കന്മാര്‍ ഇടപെട്ടതായും ആരോപണമുയർന്നു.
എന്നാല്‍ പെൺകുട്ടിയുടെ ബന്ധുക്കള്‍ അമ്പലപ്പുഴ പൊലീസിനു നല്‍കിയ പരാതിയില്‍ ഉറച്ചു നിന്നതോടെയാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴയിലുള്‍പ്പടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ക്ക് മുദ്രാ ലോണ്‍ ലഭ്യമാക്കുന്നതുള്‍പ്പടെയുള്ള സേവനങ്ങള്‍ നടത്തിയിരുന്നയാളാണ് ശ്രീകുമാറെന്നും ഇയാള്‍ ബിജെപിയുടെ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റാണന്നും നാട്ടുകാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
Read More : വനത്തിനുള്ളിൽ ഒരാൾ, ഉദ്യഗസ്ഥരെ കണ്ട് പരുങ്ങി ചോദ്യം ചെയ്തപ്പോൾ കഥ മാറി; കൂട്ടാളിയും മാനിന്‍റെ ജഡവും പിടിയിൽ
