ഒറ്റപ്പാലം കണ്ണിയംപുറം തോട്ടിൽ 51-കാരനായ സതീഷ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. മീൻപിടിക്കാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് പോലീസ് ഇലക്ട്രിക് വയറുകൾ കണ്ടെടുത്തിട്ടുണ്ട്.

പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറം തോട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കുഴിക്കാട്ടിൽ പറമ്പിൽ സതീഷ് കുമാർ (51) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മൃതദേഹം തോട്ടിൽ കണ്ടെത്തിയത്.

മീൻപിടിക്കാൻ വച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് കെണി ഒരുക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇലക്ട്രിക് വയറുകൾ കണ്ടെത്തിയിട്ടുണ്ട്. സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ ഘടിപ്പിച്ച വൈദ്യുതി വയറുകളാണ് പൊലീസ് കണ്ടെടുത്തത്.

മീൻ പിടിക്കുന്നതിനിടയിലാകാം ഇയാൾക്ക് ഷോക്കേറ്റത് എന്നാണ് കരുതുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം സംബന്ധിച്ച് ഔദ്യോഗികമായ വ്യക്തത വരൂ.